കോട്ടയം: തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചെന്നൈ സ്വദേശി ഭുവനന്തിയാണ് മരിച്ചത്. മുണ്ടക്കയം കൊടുക്കുത്തിക്കു സമീപം ചാമപ്പാറ വളവില്‍ വച്ചായിരുന്നു അപകടം. 20 പേര്‍ക്ക് പരുക്കേറ്റു.
പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: