മരട് പീഡനം: എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Sunday 16 December 2012 3:24 pm IST

കൊച്ചി: എറണാകുളം മരടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ ബാലസുബ്രഹ്മണ്യന്‍, അമ്മ ദീപ, രണ്ടാനച്ഛന്‍ അലക്സ്, ബന്ധു സുധീഷ്, രാജേഷ്, ഷിബു, ബൈജു, പെണ്‍കുട്ടിയുടെ കാമുകന്‍ രഞ്ജിത്ത് എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. എട്ടു പേരും നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. നാളെ പ്രതികളെ പറവൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. കേസില്‍ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ഇവര്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. 2010 മുതല്‍ മരട്, തൃപ്പൂണിത്തുറ, പറവൂര്‍, ആലുവ എന്നിവിടങ്ങളിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.