കൊച്ചി: ബൈതരണി കല്‍ക്കരിപ്പാടം തിരിച്ചു പിടിക്കാന്‍ കേന്ദ്രത്തില്‍ സമര്‍ദ്ദം ചെലുത്തുമെന്നു വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു.. ഇക്കാര്യത്തിനായി മൂന്നു സംസ്ഥാനങ്ങള്‍ യോജിച്ചു നീങ്ങും. കല്‍ക്കരിപ്പാടം നഷ്ടമാകാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വേണ്ടതു ചെയ്തിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കല്‍ക്കരിപ്പാടം തിരിച്ചു കിട്ടുമെന്നാണു പ്രതീക്ഷയെന്നും ആര്യാടന് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ടു മാധവ് ഗാഡ്ഗില്‍ നടത്തിയ അഭിപ്രായം സര്‍ക്കാരിന്റേതല്ല. വിദഗ്ധ പഠനങ്ങള്‍ക്കു ശേഷമാണ് അതിരപ്പിള്ളി പദ്ധതി തയാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: