സിയാച്ചിന്‍: ലഡാക്കിലെ സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ ആറ് സൈനികര്‍ മരിച്ചു. ഒരാളെ കാണാതായി. ഹിമാലയത്തിന്റെ കാരകോറം മേഖലയിലാണ് അപകടമുണ്ടായത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍.
ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാന് സൈനികരും ഇവിടെ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. വന്‍ പണം ചെലവഴിച്ചാണ് മേഖലയില്‍ സൈന്യത്തെ നിലനിര്‍ത്തുന്നത്. ഇവിടെ നിന്നും സൈനികരെ പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉയരുന്നതാണ്. ഇതില്‍ തീരുമാനം കൈക്കൊള്ളാനായി ഇന്ത്യ-പാക് ചര്‍ച്ച നിരവധി തവണ നടന്നിരുന്നു.
ഇക്കഴിഞ്ഞ ജൂണിലാണ് ഇസ്ലാമാബാദില് അവസാന വട്ട ചര്‍ച്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: