ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിയുടെയും മറ്റ് രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഈമാസം 31 വരെ നീട്ടി. നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷയില്‍ തൊടുപുഴ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും. കഴിഞ്ഞ 21നാണ് മണി അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: