ബാല്‍ താക്കറെയുടെ സ്മാരകം പൊളിച്ചു നീക്കി

Tuesday 18 December 2012 11:48 am IST

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ശിവസേന നേതൃത്വം ശിവജി പാര്‍ക്കില്‍ നിന്നു ബാല്‍ താക്കറെയുടെ താത്കാലിക സ്മാരകം പൊളിച്ചു നീക്കി. ഇന്നലെ രാത്രിയോടെ തുടങ്ങിയ പൊളിച്ചു നീക്കല്‍ ഇന്നു രാവിലെയോടെ അവസാനിച്ചു. താക്കറെയുടെ സംസ്കാരം നടത്തിയ ശിവജി പാര്‍ക്കില്‍ നിന്നു അദ്ദേഹത്തിന്റെ ചിതാഭസ്മവും മറ്റുള്ളവയും നീക്കം ചെയ്തെന്നു ശിവസേന നേതാവ് രാഹുല്‍ ഷെവാലെ പറഞ്ഞു. സ്മാരകം പൊളിച്ചു നീക്കില്ലെന്നാണു ശിവസേന നേതൃത്വം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ബ്രിഹാന്‍മുംബൈ കോര്‍പറേഷന്റെ ആവശ്യം ശിവസേന അംഗീകരിക്കുകയായിരുന്നു. മുംബൈ ഹൈക്കോടതി നിശബ്ദമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശിവാജി പാര്‍ക്കില്‍ നിയമംവിട്ടുള്ള ഒന്നിനും കഴിയുകയില്ലെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാനും വ്യക്തമാക്കിയിരുന്നു. നവംബര്‍ 17നാണ് ബാല്‍ താക്കറെ മരിച്ചത്. ശിവാജി പാര്‍ക്കിലാണ് കഴിഞ്ഞ 40 വര്‍ഷങ്ങളായി ബാല്‍ താക്കറെ തന്റെ ദസറാ റാലി പ്രസംഗങ്ങള്‍ നടത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.