തിരുവനന്തപുരം: ഇ. ശ്രീധരന്റെ പങ്കാളിത്തത്തോടെ ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ കൊച്ചി മെട്രോ നടപ്പാക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് അടുത്ത മാസം എട്ടിന് കേരളത്തിലെത്തുമ്പോള്‍ മെട്രോയുടെ നിര്‍മാണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മെട്രോ വിഷയത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് എഴുതിയ കത്തിനെക്കുറിച്ച് കെഎംആര്‍എല്‍ മുന്‍ എംഡി ടോം ജോസിന്റെ വിശദീകരണം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും ആര്യാടന് പറഞ്ഞു. ചീഫ് സെക്രട്ടറിയാണ് ടോം ജോസിനോട് വിശദീകരണം ചോദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ. ശ്രീധരനെതിരായ പരാമര്‍ശങ്ങളുമായി ടോം ജോസ് അയച്ച കത്താണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: