ന്യൂദല്‍ഹി: പലിശ നിരക്കുകളില്‍ തല്ക്കാലം മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനം. റിപ്പോ നിരക്ക് ഏട്ട് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനവും കരുതല്‍ ധനാനുപാത നിരക്ക് (സിആര്‍ആര്‍) 4.25 ശതമാനവുമായി തുടരും.
സിആര്‍ആര്‍ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മധ്യപാദ വായ്പാ അവലോകനത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളില്‍ നാണയപ്പെരുപ്പ നിരക്ക് 7.24 ശതമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ 10 മാസത്തെ താഴ്ന്ന നിരക്കാണിത്.
നാണയപ്പെരുപ്പ നിരക്ക് കുറച്ചുകൂടി അനുകൂലമാകുന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്താമെന്ന നിലപാടിലാണ് ആര്‍ബിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: