കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജന്റേയും കാരായി ചന്ദ്രശേഖരന്റേയും ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ യഥാക്രമം ഏഴും എട്ടും പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തു. സിബിഐ വാദം പരിഗണിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: