സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കും - ശിവകുമാര്‍

Wednesday 19 December 2012 2:18 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സമഗ്ര ആരോഗ്യ നയം രൂപീകരിക്കുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌ ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. മൂന്ന്‌ മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ കരട്‌ രൂപം തയാറാക്കി സമര്‍പ്പിക്കാന്‍ ഡോ. ബലരാമന്‍ അധ്യക്ഷനായ 20 അംഗ സമിതിയോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ആയൂര്‍വേദം, ഹോമിയോപ്പതി, അലോപ്പതി തുടങ്ങി മൂന്ന്‌ ചികിത്സാരീതികളും കണക്കിലെടുത്തായിരിക്കും നയം രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം: മരുന്നുകളുടെ വില കുറയ്ക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതിനനുസരിച്ച് ദേശീയ ഔഷധ നയത്തില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 160 കോടി രൂപ ചെലവാക്കിയതായി മന്ത്രി വ്യക്തമാക്കി. മരുന്നുകളുടെ ജനറ്റിക്‌ നാമം രേഖപ്പെടുത്തി കുറിപ്പ്‌ നല്‍കാന്‍ ഡോക്ടര്‍മാരോട്‌ നിര്‍ദേശിക്കാനാകില്ലെന്നും ഇതിന്‌ നിയമപരമായ പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ അയ്യപ്പഭക്തരുടെ ക്ഷേമപ്രവര്‍ത്തനം സംബന്ധിച്ച് ജസ്റ്റിസ് ഹരിഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.