ദല്‍ഹി പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Wednesday 19 December 2012 1:25 pm IST

ന്യൂദല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ പോലീസിന് ദല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്തരം സംഭവങ്ങള്‍ പോലീസിലും ജുഡീഷ്യറിയിലും ഉള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുമെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടി 40 മിനിറ്റോളം ബലാത്സംഗത്തിനിരയായ മേഖലയിലെ പോലീസ്‌ പട്രോളിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രണ്ടു ദിവസത്തിനുളളില്‍ ഹാജരാക്കാന്‍ ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ക്ക്‌ കോടതി നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അഞ്ച് അതിവേഗ കോടതികള്‍ക്കും ഹൈക്കോടതി അംഗീകാരം നല്‍കി. പെണ്‍കുട്ടിക്കും സുഹൃത്തിനും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്ന്‌ ദല്‍ഹി സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.