അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍ണായകമായ വോട്ടെണ്ണല്‍ ദിവസം ബിജെപി പ്രവര്‍ത്തകരെ ഉണര്‍ത്തിയത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ട്വിറ്റര്‍ സന്ദേശം. തിരിഞ്ഞുനോക്കേണ്ട കാര്യമില്ലെന്നും മുന്നോട്ടുപോകാനുമായിരുന്നു മോഡിയുടെ സന്ദേശം.
അതിരറ്റ ഊര്‍ജവും ധൈര്യവും ക്ഷമയും നമുക്ക് ആവശ്യമാണെന്നും മോഡി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ ദിനത്തില്‍ അനുയായികള്‍ക്ക് ആത്മവിശ്വാസം പകരാനായിരുന്നു മോഡിയുടെ സന്ദേശം.
ആധുനീക സാങ്കേതിക വിദ്യകളെ കൂട്ടുപിടിച്ചുള്ള മോഡിയുടെ പ്രചാരണം തെരഞ്ഞെടുപ്പ് വേളയില്‍ ഗുജറാത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: