രത്നഗിരി: പൂനെ-എറണാകുളം എക്സ്പ്രസ് ട്രെയിന്‍ രത്നഗിരിക്ക് സമീപം പാളം തെറ്റി. പുലര്‍ച്ചെ മൂന്ന് മണിയോടെ രത്നഗിരിക്കും അഡോളി സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. തീവണ്ടിയുടെ എന്ജിന് പാളം തെറ്റുകയായിരുന്നു. അപകടം മനസിലാക്കിയ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് സംവിധാനത്തിലൂടെ തീവണ്ടി നിര്‍ത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
പാളത്തിലേക്ക് പാറക്കല്ലുകള്‍ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൊങ്കണ്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തീവണ്ടിക്ക് അസാധാരണമായ കുലുക്കമുണ്ടായെങ്കിലും യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. ട്രാക്ക് നേരെയാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍പെട്ട തീവണ്ടി പിന്നീട് രത്നഗിരി സ്റ്റേഷനിലേക്ക് തിരികെയെത്തിച്ചു.
ട്രാക്ക് നേരെയാക്കിയ ശേഷം യാത്ര തുടരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: