ദിഗ്‌വിജയ് സിംഗിന് ഉപാധികളോടെ ജാമ്യം

Friday 21 December 2012 4:33 pm IST

ന്യുദല്‍ഹി: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന് ദല്‍ഹി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തത്തുല്യ തുകയുടെ ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. കോടതിയിലുണ്ടായിരുന്ന ദിഗ്‌വിജയ് സിംഗ് തനിക്കെതിരെ ഗഡ്കരി ഹാജരാക്കിയ വിശദാംശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു. കേസ് ജനുവരി 31ന് വീണ്ടും പരിഗണിക്കും. കല്‍ക്കരി കുംഭകോണക്കേസില്‍ ആരോപണ വിധേയനായ ബിജെപി എംപി അജയ് സന്‍ചേതിയുമായി ഗഡ്കരിക്കു ബിസിനസ് ഇടപാടുകളുണ്ടെന്ന പരാമര്‍ശമാണ് കേസിന് ആധാരം. എന്നാല്‍ കേസെടുത്തതോടെ തനിക്കു കോടതിയില്‍ ഗഡ്കരിയുടെ ഇടപാടുകള്‍ തുറന്നു കാട്ടാനാകുമെന്നു ദിഗ് വിജയ് പ്രതികരിച്ചു. ഗഡ്കരിയുടെ ബിസിനസ് ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാനാകും ഇനിയുള്ള ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.