ക്ഷേത്രകവര്‍ച്ച ഹിന്ദു ഐക്യവേദി കാസര്‍കോട്‌ സിഐ ഓഫീസ്‌ മാര്‍ച്ച്‌ 26ന്‌

Saturday 23 July 2011 11:21 pm IST

കാസര്‍കോട്‌: കാസര്‍കോട്‌ മൊഗ്രാല്‍ പുത്തൂറ്‍ പഞ്ചായത്തിലെ ബദ്രടുക്ക പൂമാണി-കിന്നിമാണി ക്ഷേത്രത്തിലെ അമൂല്യമായ പഞ്ചലോഹ വിഗ്രഹങ്ങളും വിലപിടിപ്പുള്ള മറ്റ്‌ വസ്തുക്കളും കവര്‍ച്ച ചെയ്തതിലെ പ്രതികളെ പിടികൂടാത്തതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദി കാസര്‍കോട്‌ താലൂക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ൨൬ന്‌ കാസര്‍കോട്‌ സി.ഐ.ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തും. 26ന്‌ രാവിലെ 10 മണിക്ക്‌ കറന്തക്കാട്‌ വീരാഞ്ജനേയ വായനശാല പരിസരത്തു നിന്നാരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കുണ്ടാര്‍ രവീശ തന്ത്രികള്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത്‌, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.