ചൈനയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 35 മരണം

Sunday 24 July 2011 5:22 pm IST

ബീജിങ്: ചൈനയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു 35 പേര്‍ മരിച്ചു. 190 പേര്‍ക്കു പരുക്കേറ്റു. ചൈനയിലെ സിജിയാങ് പ്രവിശ്യയിലാണ് അപകടം. ശക്തമായ ഇടിമിന്നലില്‍ വൈദ്യുതി ബന്ധം നിലച്ചതോടെ ഒരു ട്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം. നിയന്ത്രണം വിട്ട ട്രെയിന്‍ മറ്റൊരു ബുള്ളറ്റ് ട്രെയിനിലേക്ക് ഇടിച്ചു കയറി. രാത്രി 8.28 നു വെങ്ഷു പട്ടണത്തിനടത്തു പാലത്തിലാണ് അപകടമുണ്ടായത്. പാളം തെറ്റിയ രണ്ടു ബോഗികള്‍ പാലത്തില്‍ നിന്നു താഴേക്കു മറിഞ്ഞു. ഇത് മരണനിരക്ക് ഉയരാന്‍ കാരണമായി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാളം തെറ്റി വേര്‍പ്പെട്ടുപോയ നാല് കോച്ചുകള്‍ മാത്രമാണ് ട്രെയിനുമായി കൂട്ടിയിടിച്ചത് എന്നത് വന്‍ ദുരന്തം ഒഴിവാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.