ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടങ്കിലും അണുബാധ പിടിപെട്ടത് ആരോഗ്യസ്ഥിതി മോശമാക്കി. പെണ്‍കുട്ടിയുടെ രക്തത്തിലെ പ്ളേറ്റലറ്റുകളുടെ എണ്ണം സാധാരണനിലയില്‍ എത്തിയിട്ടില്ല. ശനിയാഴ്ച വൈകിട്ട് വിദ്യാര്‍ഥിനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി വന്നിരുന്നു. ഇതേതുടര്‍ന്നാണ് വെന്റിലേറ്ററില്‍ നിന്നും മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: