തീര്‍ത്ഥാടകരെ ടാക്സി ഡ്രൈവര്‍മാര്‍ ചൂഷണം ചെയ്യുന്നതായി പരാതി

Sunday 23 December 2012 10:03 am IST

ശബരിമല: വണ്ടിപ്പെരിയാര്‍- വള്ളക്കടവ്‌ പാതയിലൂടെ സഞ്ചരിക്കുന്ന തീര്‍ത്ഥാടകരെ ടാക്സി ഡ്രൈവര്‍മാര്‍ ചൂഷണം ചെയ്യുന്നായി പരാതി. വണ്ടിപ്പരിയാറില്‍ നിന്നും വള്ളക്കടവ്‌ സത്രം വരെ എത്തുന്നതിന്‌ ടാക്സി ഡ്രൈവര്‍മാര്‍ അമിത ചാര്‍്ജാണ്‌ ഈടാക്കുന്നത്‌. വെറും അഞ്ചു കിലോമീറ്റര്‍ യാത്രയ്ക്ക്‌ 650 മുതല്‍ 1000 വരെയാണ്‌ ഡ്രൈവര്‍മാര്‍ വാങ്ങുന്നത്‌. ജീപ്പ്പു സര്‍വ്വീസാണ്‌ പ്രധാനമായും ഉള്ളത്‌. അന്യസംസ്ഥാനക്കാരായ തീര്‍ത്ഥാടകരാണ്‌ ടാക്സി ഡ്രൈവര്‍മാരുടെ ചൂഷണത്തിന്‌ പ്രധാനമായും ഇരയാകുന്നത്‌. പുല്ലുമേട്‌ അപകടത്തെത്തുടര്‍ന്ന്‌ വണ്ടിപ്പെരിയാറില്‍ നിന്നും ഉപ്പുപാറയിലേക്ക്‌ വാഹന ഗതാഗതം നിരോധിച്ചത്‌ ഡ്രൈവര്‍മാര്‍ക്ക്‌ ചാകരയായിരിക്കുകയാണ്‌. ഉപ്പുപാറയിലേക്ക്‌ ഗതാഗതം നിരോധിച്ചതിനാല്‍ വണ്ടിപ്പെരിയാറില്‍ നിന്നും വള്ളക്കടവ്‌ സത്രം വരെയ വാഹനങ്ങള്‍ എത്തുന്നൂള്ളു. വാഹനങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ നിന്നും കാല്‍നടയായി ഉപ്പുപാറ - പുല്‍മേട്‌ വഴിയാണ്‌ സന്നിധാനത്ത്‌ എത്തുന്നത്‌. ഡ്രൈവര്‍മാരുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ പോലീസിന്റ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ദിവസവും ആയിരക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ പുല്ലുമേട്‌ പാതവഴി സന്നിധാനത്ത്‌ എത്തുന്നത്‌. പുല്ലുമേട്‌ അപകടത്തെതതുടര്‍ന്ന്‌ ഹൈക്കോടതിയാണ്‌ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്‌. എന്നാല്‍ തീര്‍ത്ഥാടനക്കാലം കണക്കിലെടുത്ത്‌ കെ.എസ്‌.ആര്‍.ടി.സി സര്‍വ്വീസെങ്കിലും ആരംഭിച്ചാല്‍ തീര്‍ത്ഥാടകര്‍ക്കത്‌ വളരെയധികം പ്രയോജനമാകും. മകരവിളക്ക്‌ അടുക്കുംതോറും തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ദ്ധിക്കാനാണ്‌ സാധ്യത. ഇതു കണക്കിലെടുത്ത്‌ ദേവസ്വം ബോര്‍ഡും സര്‍ക്കാരും കോടതിയെ സമീപിച്ച്‌ കെ.എസ്‌.ആര്‍.ടിയസി സര്‍വ്വീസിനെങ്കിലും അനുമതി തേടണമെന്ന്‌ തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്നു. മണ്ഡലകാലം തീരാറായിട്ടും പാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇതുവരെ ആയിട്ടില്ല. ഇത്‌ തീര്‍ത്ഥാടകരെ വലയ്ക്കുനനു. വള്ളക്കടവ്‌ സത്രം കഴിഞ്ഞാല്‍ ഒഉപ്പുപാറയില്‍ മാത്രമാണ്‌ ചെറിയൊരു കടയുള്ളത്‌. കപ്പയും കഞ്ഞിയും മാത്രമാണ്‌ ഇവിടെയുളളത്‌. ആയിരക്കണക്കിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്‌ വേണ്ട സൗകര്യം ഈ കടയിലില്ല. ആയതിനാല്‍ ഭക്ഷണവും വെള്ളവും കിട്ടാതെ തീര്‍ത്ഥാടകര്‍ വലയുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.