തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ പട്ടിക പ്രഖ്യാപിച്ചു. എ, ഐ ഗ്രൂപ്പുകള്‍ ഏഴ് വീതം ഡിസിസി പ്രസിഡന്റ് പദവികള്‍ പങ്കിട്ടെടുത്തു. നാലു വൈസ് പ്രസിഡന്റുമാരും 21 ജനറല്‍ സെക്രട്ടറിമാരും 42 സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുള്ളത്. കരകുളം കൃഷ്ണപിള്ളയാണ് ട്രഷറര്‍. എം.എം ഹസ്സന്, ലാലി വിന്‍സെന്റ്, എ.കെ മണി, ഭാരതീപുരം ശശി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍:ശൂരനാട് രാജശേഖരന്, തമ്പാനൂര്‍ രവി, സി.ആര്. ജയപ്രകാശ്, പദ്മജ വേണുഗോപാല്‍, ഡി. ബാബുപ്രസാദ്, സി.എം. സുരേഷ് ബാബു, കെ.പി. കുഞ്ഞിക്കണ്ണന്, പി.പി. ഹസന്, പി. രാമകൃഷ്ണന്, അഡ്വക്കെറ്റ് ജി. ഭുവനചന്ദ്രന്, എസ്. സുബ്രഹ്മണ്യന്, എ.പി. അനില്‍കുമാര്‍, ടി. സിദ്ധിഖ്, ടി. ശരത്ചന്ദ്ര പ്രസാദ്, ലതിക സുഭാഷ്, സുമ ബാലകൃഷ്ണന്, വി.എ. നാരായണന്, വത്സല പ്രസന്നകുമാര്‍, എം.പി. ജാക്സന്, കെ.എം.ഐ. മേത്തര്‍, സജി ജോസഫ്
ഡി.സി.സി പ്രസിഡന്റുമാര്‍: കെ. മോഹന്‍കുമാര്‍(തിരുവനന്തപുരം), പ്രതാപവര്‍മ തമ്പാന്(കൊല്ലം), എ.എ ഷുക്കൂര്‍(ആലപ്പുഴ), വി.ജെ പൗലോസ്(എറണാകുളം), ഒ. അബ്ദുറഹ്മാന്‍കുട്ടി(തൃശൂര്‍), സി.വി. ബാലകൃഷ്ണന്(പാലക്കാട്), പി. മോഹന്‍രാജ്(പത്തനംതിട്ട), ടോമി കല്ലാനി(കോട്ടയം), റോയ് കെ. പൗലോസ്(ഇടുക്കി), ഇ. മുഹമ്മദ് കുഞ്ഞി(മലപ്പുറം), കെ.സി. അബു(കോഴിക്കോട്), കെ.എല്‍ പൗലോസ്(വയനാട്), കെ. സുരേന്ദ്രന്(കണ്ണൂര്‍), സി.കെ ശ്രീധരന്(കാസര്‍ഗോഡ്) എന്നിവരാണ് ഡിസിസി പ്രസിഡന്റുമാര്‍.
പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണ്ടെന്ന് ഇന്നലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്കിയതേത്തുടര്ന്നാണ് കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: