ഗുണ്ടല്‍പേട്ട്: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലുവ സ്വദേശികളായ രാജീവ്, ആശ, ആതിര എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഗുട്ടല്പേട്ടിനടുത്ത് ബങ്കഹള്ളിയില് കാറും ടാറ്റാ സുമോയും കൂട്ടിയിടിച്ചാണ് അപകടം. ഇന്നു രാവിലെ 7.30നാണ് അപകടമുണ്ടായത്. മൈസൂരില്‍ നിന്നും ആലുവയിലേക്ക് വരുകയായിരുന്നു കാര്‍ മൈസൂരിലേക്ക് പോകുകയായിരുന്ന ടാറ്റാ സുമോയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: