കൊല്ലം: ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതേത്തുടര്‍ന്ന് അഞ്ചു ജില്ലകളിലേക്കുള്ള പാചക വാതക വിതരണം നിലച്ചു. മാനേജ്മെന്റുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കുന്നില്ലെന്നും ഇതിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകാത്തതാണെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കുള്ള വിതരണമാണു നിലച്ചത്. മൂന്ന് മാസം മുമ്പ് കൊല്ലം ജില്ലാ കളക്ടര്‍, ലേബര്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡ്രൈവര്‍മാരുടെ ശമ്പളം 425ല്‍ നിന്ന് 490 ആയും പ്രീമിയര്‍മാരുടെ ശമ്പളം 215ല്‍ നിന്ന് 250 ആയും ഉയര്‍ത്തുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രതിദിനം നാല്‍പ്പതിനായിരത്തോളം സിലിണ്ടറുകളാണ് പാരിപ്പിള്ളി പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുന്നത്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട കോട്ടയം എന്നീ ജില്ലകള്‍ പാചകവാതകത്തിനായി പാരിപ്പിള്ളി പ്ലാന്റിനെയാണ് ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: