ന്യൂദല്‍ഹി: എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫസര്‍ പി. മുരളീമനോഹറിനെയും ജനറല്‍ സെക്രട്ടറിയായി ഉമേഷ് ദത്തിനെയും തെരഞ്ഞെടുത്തു. എബിവിപിയുടെ മുംബൈയിലെ കേന്ദ്രകാര്യാലയത്തില്‍ വരണാധികാരി പ്രൊ:എം.ജയകുമാറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പാട്നയില്‍ നടക്കുന്ന എബിവിപിയുടെ ദേശീയ സമ്മേളനത്തില്‍ ഇരുവരും ഔദ്യോഗികമായി സ്ഥാനമേല്‍ക്കും.
ആന്ധ്രയിലെ ജഡ്ച്ചേര്ല ജില്ലയിലെ മഹബൂബ് നഗറില്‍ ഗവ. ഡിഗ്രികോളേജില്‍ അധ്യാപകനാണ് പ്രൊ: മുരളീമനോഹര്‍. 1979 മുതല്‍ എബിവിപിയുടെ സജീവപ്രവര്‍ത്തകനാണ് ഇദ്ദേഹം. 2007 ല്‍ ആന്ധ്രസര്ക്കാരില് നിന്ന് മികച്ച അധ്യാപകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. 2002 മുതല്‍ 2008 വരെ എബിവിപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലക്കാരനാണ് ഉമേഷ് ദത്ത്. 2008 മുതല്‍ ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാനത്ത് എബിവിപി നടത്തിയ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് ഉമേഷ് ദത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: