ലാഹോര്‍: പാക്കിസ്ഥാനില്‍ റിക്റ്റര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇസ്ലാമാബാദ്, ലാഹോര്‍, പെഷവാര്‍ എന്നീ നഗരങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രി അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹിന്ദുകുഷ് മേഖലയാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: