ഗുരുദേവ ദര്‍ശനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

Sunday 30 December 2012 5:12 pm IST

ശിവഗിരി: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലയാളം,​ സാമൂഹ്യപാഠം പുസ്തകങ്ങളിലാണ് ഇത് ഉള്‍പ്പെടുത്തുക. ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. ശിവഗിരിയില്‍ എണ്‍പതാമത് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യ തലസ്ഥാനത്തു പോലും സ്ത്രീകള്‍ക്കു നേരേ അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുരുദേവ ദര്‍ശനത്തിലേക്കുള്ള മടങ്ങിപ്പോക്ക് അനിവാര്യമെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഗുരുദേവ ദര്‍ശനത്തിലൂടെ മനസിനെ നിര്‍മലീകരിക്കാനും ദോഷ ചിന്തകളില്‍ നിന്നു മനുഷ്യ സമൂഹത്തെ മാറ്റിയെടുക്കാനും സാധിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. തിര്‍ഥാടനത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസം, കൃഷി, ശാസ്ത്രം തുടങ്ങി പതിനഞ്ചു വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍ നടക്കും. തിങ്കളാഴ്ചയാണു ഗുരുദേവ വിഗ്രഹ ഘോഷയാത്ര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.