അന്ധ യുവതികളെയും ഉമ്മയെയും മര്‍ദ്ദിച്ച കേസില്‍ യുവാവിനെ റിമാണ്റ്റ്‌ ചെയ്തു

Sunday 24 July 2011 6:17 pm IST

മട്ടന്നൂറ്‍: അന്ധരായ യുവതികളെയും ഉമ്മയെയും മര്‍ദ്ദിച്ച കേസില്‍ യുവാവിനെ കോടതി റിമാണ്റ്റ്‌ ചെയ്തു. കൊടുവള്ളി മാണിപുറം സ്വദേശിയും ഉമ്മയുടെ മറ്റൊരു മകളുടെ ഭര്‍ത്താവുമായ കരിമ്പാറ കുഴിയില്‍ വീട്ടില്‍ കെ.കെ.ഫൈസലിനെ(൩൦)യാണ്‌ മട്ടന്നൂറ്‍ കോടതി ൧൪ ദിവസത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്തത്‌. ജുലൈ ൨ ന്‌ മട്ടന്നൂറ്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ആയിപ്പുഴ സ്വദേശിനികളായ തുമ്പോള്‍ ഖദീജ(൬൦), അന്ധ സഹോദരിമാരായ ഫാത്തിമ(൩൫), റാഷിദ(൨൬) എന്നിവരെയായിരുന്നു ഖദീജയുടെ മറ്റൊരു മകളായ ആയിഷയുടെ ഭര്‍ത്താവ്‌ ഫൈസല്‍ ക്രൂരമായി മര്‍ദ്ദിച്ചത്‌. ഇവര്‍ മൂന്നുപേരും പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്ത്രീധനം സംബന്ധിച്ചുണ്ടായ പ്രശ്നമാണ്‌ മര്‍ദ്ദനത്തിന്‌ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവത്തിനു ശേഷം ഫൈസല്‍ ഒളിവിലായിരുന്നു. മട്ടന്നൂറ്‍ എസ്‌.ഐ പ്രകാശന്‍ പടന്നയിലിണ്റ്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രിയാണ്‌ ഇയാളെ പിടികൂടിയത്‌. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഫൈസലിനെ മട്ടന്നൂറ്‍ ഫസ്റ്റ്‌ ക്ളാസ്‌ ജുഡീഷ്യല്‍ രാമു രമേഷ്‌ ൧൪ ദിവസത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്തു.