വ്യവസായത്തിണ്റ്റെ പരിരക്ഷ നല്‍കാതെ ഹോട്ടല്‍ മേഖലയെ തളര്‍ത്തുന്നു

Sunday 24 July 2011 6:20 pm IST

കണ്ണൂറ്‍: ഹോട്ടല്‍ മേഖല വ്യവസായത്തിണ്റ്റെ പരിധിയിലാണെന്ന്‌ നിയമമുണ്ടെങ്കിലും അത്തരം ഒരു പരിരക്ഷയും നല്‍കാതെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഈ വ്യവസായത്തെ പീഡിപ്പിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള ക്ളാസിഫൈഡ്‌ ഹോട്ടത്സ്‌ ആണ്റ്റ്‌ റിസോര്‍ട്സ്‌ അസോസിയേഷന്‍ സ്റ്റേറ്റ്‌ പ്രസിഡണ്ട്‌ അഡ്വ.ജി.സുബോധന്‍ അഭിപ്രായപ്പെട്ടു. സംഘടനയുടെ കണ്ണൂര്‍-കാസര്‍കോട്‌ ജില്ലാ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ്‌ പ്രസിഡണ്ട്‌ എ.എന്‍.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.കെ.രാധാകൃഷ്ണന്‍, ബിനേഷ്‌ ബാബു, ആര്‍.അനന്തകൃഷ്ണന്‍, ടി.പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ടൂറിസവും ഹോട്ടല്‍ വ്യവസായവുമാണ്‌ സര്‍ക്കാറിണ്റ്റെ എക്കാലത്തെയും ഏറ്റവും വലിയ വരുമാനസ്രോതസ്സെങ്കിലും വ്യവസായമെന്ന നിയമപരിഗണന നല്‍കി ഹോട്ടലുകളുടെ വൈദ്യുതി ഉപഭോഗത്തിന്‌ ഇനിയും ഇണ്റ്റസ്ട്രിയല്‍ താരിഫ്‌ നിരക്ക്‌ ഏര്‍പ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.