ആറ്റിങ്ങല്‍: ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്തിനടുത്ത് തോട്ടയ്ക്കാട്ട് ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം. ആറ്റിങ്ങല്‍ അയിലം സ്വദേശികളായ സജു, ബിജു, ബിജോയ്, കുട്ടപ്പന്, ലൈജു എന്നിവരാണു മരിച്ചത്.
കല്ലമ്പലം തോട്ടയ്ക്കാട് ദേശീയ പാത 47-ല്‍ വച്ച് ആറ്റിങ്ങലില്‍ നിന്നം കല്ലമ്പലത്തിലേയ്ക്ക് വന്ന ടാങ്കര്‍ ലോറിയും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ഹുണ്ടായ് ഐ10 കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരെല്ലാം കാറിലുണ്ടായിരുന്നവരാണ്.
ബിജോയ്, സജു, കുട്ടപ്പന്, ബിജു എന്നിവര്‍ സംഭവസ്ഥലത്തും ലൈജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ശ്യംദേവിനെ ഗുരുതരാവസ്ഥയില്‍ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹം ഒരു ആംബുലന്‍സ് ജീവനക്കാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: