തിരുവനന്തപരം: ആര്യാ കൊലക്കേസ് പ്രതി ഓട്ടോ ഡ്രൈവര്‍ രാജേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കും. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആര്യയെ ബലാത്സംഗം ചെയ്ത് കൊന്നെന്നാണ് കേസ്.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി തയ്യാറെടുക്കവേ 2012 മാര്‍ച്ച് ആറിനാണ് കുക്കുവെന്ന ആര്യയെ രാജേഷ്കുമാര്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. കൊലപാതകം, മാനഭംഗം, മോഷണം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: