ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ പാക് താലിബാന് കമാന്‍ഡര്‍ മൗലവി നസീര്‍ വാസിര്‍ എന്ന മുല്ലാ നസീര്‍ കൊല്ലപ്പെട്ടു. മുല്ല നസീര്‍ അടക്കം നാലു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന തെക്കന്‍ വസിറിസ്ഥാനിലെ അംഗൂര്‍ ആദ മേഖലയിലാണു ഡ്രോണ്‍ ആക്രമണം നടത്തിയത്.
ഭീകരര്‍ ഒളിച്ചു താമസിച്ച വിട് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. നാലു മിസൈലുകളാണ് പ്രദേശത്ത് പതിച്ചത്. ഇക്കൊല്ലം ആദ്യമായിട്ടാണ് യു.എസ് ഡ്രോണ്‍ വിമാനങ്ങള്‍ പാക് പ്രദേശത്ത് ആക്രമണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ 39 ഡ്രോണ്‍ ആക്രമണങ്ങളില്‍ വസിറിസ്ഥാന്‍ മേഖലയില്‍ 274 പേരാണു കൊല്ലപ്പെട്ടത്.
നവംബറില്‍ ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മുല്ലാ നസീറിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനില്‍ സര്‍ക്കാര്‍-നാറ്റോ സേനകളെ നേരിടാന്‍ പോരാളികളെ അയച്ചിരുന്ന പ്രധാന നേതാവായിരുന്നു മുല്ല നസീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: