തിരുവനന്തപുരം: ദല്‍ഹി പീഡനക്കേസിലെ പെണ്‍കുട്ടിയുടെ ചിത്രമെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മലയാളി പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്കി. തിരുവനന്തപുരം പോലീസ് ഹൈടെക് സെല്ലിലാണ് പരാതി നല്‍കിയത്. ഇ-മെയില്‍ വഴിയാണു പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഫോട്ടോ ആദ്യം അപ് ലോഡ് ചെയ്തവര്‍ മുതല്‍ കേസില്‍ പ്രതികളാകും. ദല്‍ഹിയില്‍ നിന്നാണു ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നതെന്നാണു പ്രാഥമിക നിഗമനം.
ഒരു മരക്കൊമ്പിനു മുന്നില്‍ നീല ചുരീദാര്‍ ധരിച്ചു നില്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും പിന്നെ വിദേശത്ത് എവിടെയോ ഒരു യുവതി മൂക്കില്‍ ട്യൂബിട്ട് അവശ നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന ചിത്രവുമാണ് ഫേസ് ബുക്ക് മെമ്പര്‍മാര്‍ പരത്തിയത്. ഇതുവരെ 75000ത്തിലധികം പേര് ഫേസ് ബുക്ക് വഴി ഈ ചിത്രം കണ്ടിട്ടുണ്ട്. നൂറുകണക്കിനാള്‍ക്കാരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: