മോഡിയെ പ്രശംസിച്ച വൈസ്ചാന്‍സലര്‍ പുറത്ത്‌

Sunday 24 July 2011 8:58 pm IST

അഹമ്മദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ച ദാരുള്‍ ഉലും നിയോബസ്‌ വൈസ്ചാന്‍സലര്‍ ഗുലാം മൊഹമ്മദ്‌ വാസ്തവിയെ പുറത്താക്കി. കഴിഞ്ഞ ദിവസമാണ്‌ സ്ഥാപനത്തിന്റെ ഗവേണിംഗ്‌ ബോഡി ഇദ്ദേഹത്തെ പുറത്താക്കിയതായി അറിയിച്ചത്‌. ആക്ടിംഗ്‌ വൈസ്ചാന്‍സലറായ മുഫ്തി അബ്ദുള്‍ ക്വാസിം നൊമാനി പുതിയ വൈസ്ചാന്‍സലറാകും. വിവാദങ്ങളെത്തുടര്‍ന്ന്‌ കഴിഞ്ഞ ജനുവരിയിലാണ്‌ ആക്ടിംഗ്‌ വൈസ്ചാന്‍സലറെ നിയമിച്ചത്‌.
മജ്ലിസ്‌ ഇഷൂരയുടെ യോഗത്തിനുശേഷം വൈസ്ചാന്‍സലറെ മാറ്റിയതായി 60-കാരനായ നൊമാനി അറിയിക്കുകയായിരുന്നു. കമ്മറ്റിയിലെ 9 പേര്‍ വാസ്തന്‍വിയെ മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ നാലുപേരാണ്‌ അദ്ദേഹം തുടരണമെന്ന അഭിപ്രായം പുറപ്പെടുവിച്ചത്‌.
കഴിഞ്ഞ ദിവസം മജ്ലിസ്‌ ഇഷൂരയുടെ ഭരണ കമ്മറ്റി കൂടിയെങ്കിലും അവര്‍ വൈസ്ചാന്‍സലര്‍ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നില്ല. ഫെബ്രുവരിയില്‍ രൂപീകരിച്ച മൂന്നംഗ അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ യോഗം ചര്‍ച്ച ചെയ്തു. അതിന്മേല്‍ വോട്ടെടുപ്പുണ്ടായി.
എംബിഎക്കാരനായ വാസ്തന്‍വി തന്റെ മുന്‍ഗാമി മൗലാന മര്‍ഗു ബുര്‍ റഹിമാന്റെ മരണത്തെത്തുടര്‍ന്നാണ്‌ അധികാരത്തില്‍ വന്നത്‌. മിതവാദിയായ മൗലാന തന്റെ ഫേസ്ബുക്കില്‍ ഗുജറാത്തി മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചുകൊണ്ട്‌ എഴുതിയതാണ്‌ വിവാദത്തിന്‌ തിരികൊളുത്തിയത്‌.
മുസ്ലീങ്ങള്‍ 2002 ലെ വര്‍ഗീയകലാപങ്ങള്‍ മറക്കണമെന്നും ഗുജറാത്തില്‍ മുസ്ലീങ്ങളോട്‌ വിവേചനം കാട്ടുന്നില്ലെന്നുമാണ്‌ ബ്ലോഗിലുണ്ടായിരുന്നത്‌. ഇത്‌ അന്വേഷിക്കാനായി ഫെബ്രുവരി 23 ന്‌ കമ്മറ്റി മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.