ഇറാക്കില്‍ സ്ഫോടനം; 20 മരണം

Friday 4 January 2013 1:15 pm IST

ബാഗ്‌ദാദ്: ഇറാക്കിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. തെക്കന്‍ ബാഗ്ദാദിലെ മുസായിബ് നഗരത്തിലാണു സ്ഫോടനം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഷിയാ വിശ്വാസികളുടെ പുണ്യനഗരമായ കര്‍ബലയില്‍ നിന്നു മടങ്ങി വരികയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തെ വെയ്റ്റിങ് ഷെഡില്‍ നില്‍ക്കുകയായിരുന്നു തീര്‍ഥാടകര്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.