ന്യൂദല്‍ഹി: അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിട നല്കി കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സിക്ക് നല്കാന് കേന്ദ്ര നഗരവികസന മന്ത്രാലയം തീരുമാനിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണ ചുമതലക്ക് പുറമെ ടെണ്ടറും ഡിഎംആര്‍സിക്ക് നല്‍കും.
മെട്രോയില്‍ ഇ.ശ്രീധരന്റെ പങ്കിനെക്കുറിച്ച് ഡിഎംആര്‍സി തീരുമാനിക്കും. കേരളത്തിന്റെയും ദല്‍ഹിയുടെയും ചീഫ് സെക്രട്ടറിമാര്‍ കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി ഡി.എം.ആര്.സിയെ ഏല്പിക്കാന് ധാരണയായത്.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി എട്ടിന് കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് കൊച്ചിയിലെത്തുമ്പോള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: