രാമേശ്വരത്തെ എ.പി.ജെ. അബ്ദുള്‍കലാം മ്യൂസിയം കാണാന്‍ തിരക്കേറി

Sunday 24 July 2011 10:42 pm IST

രാമേശ്വരം : സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കലാം മ്യൂസിയം അറിവിനൊപ്പം കൗതുകവും പകരുന്നു. പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ രാമേശ്വരത്താണ്‌ ശാസ്ത്രജ്ഞനും മുന്‍ രാഷ്്ട്രപതിയുമായ എ. പി.ജെ അബ്്ദുല്‍കലാമിന്റെ പേരില്‍ മ്യൂസിയം തുറന്നത്‌. കലാമിന്റെ കുട്ടിക്കാലം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ചയാണ്‌ ഒരുക്കിയിട്ടുള്ളത്‌. വിഷന്‍ -2020 നെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും സന്ദര്‍ശകരുമായി പങ്കു വയ്ക്കാന്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്‌. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ എല്ലാം കാര്യങ്ങളും വിശദമായി മ്യൂസിയത്തിലെ ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും മനസിലാക്കാനാവും.
റോക്കറ്റ്‌ നിര്‍മാണം, വിക്ഷേപണം, പ്രിഥ്‌വി, ബ്രഹ്്മോസ്‌, എസ്‌.എല്‍.വി 3 ഉള്‍പ്പടെ നിരവധി കണ്ടു പിടുത്തങ്ങളുടെ അപൂര്‍വ്വ ശേഖരം തന്നെ പ്രദര്‍ശനത്തിന്‌ ഒരുക്കിയിട്ടുണ്ട്‌. അബ്ദുല്‍കലാമിന്‌ ലഭിച്ച പുരസ്കാരങ്ങളും പ്രശസ്തി പത്രങ്ങളും ഭാരത്‌ രത്്ന, പത്്മവിഭൂഷണ്‍, പത്്മഭൂഷണ്‍ അവാര്‍ഡുകളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്‌. കലാമിന്റെ വീട്‌ സന്ദര്‍ശിയ്ക്കാന്‍ നിരവധി പേര്‍ എത്തി തുടങ്ങിയതാണ്‌ ഇത്തരത്തില്‍ മ്യൂസിയം സ്ഥാപിയ്ക്കാന്‍ ബന്ധുക്കളെ പ്രേരിപ്പിച്ചത്‌. കലാം താമസിച്ചിരുന്ന വീട്‌ പുതുക്കി നിര്‍മിച്ചാണ്‌ മുകള്‍ നിലയില്‍ മ്യൂസിയം ഒരുക്കിയത്‌.
ബ്രഹ്്മോസ്‌ ഡയറക്്ടാര്‍ ഡോ. ശിവതാണുപിള്ളയാണ്‌ ജൂണ്‍ 27 ന്‌ മ്യൂസിയം ഉദ്ഘാടനം ചെയ്തത്‌. അന്നു തന്നെ കലാമും മ്യൂസിയം കാണാന്‍ എത്തിയിരുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്‌ ഒന്നു വരെയും നാല്‌ മണി മുതല്‍ ആറു മണിവരെയുമാണ്‌ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമുള്ളു. വെള്ളിയാഴ്ച ദിവസം ആര്‍ക്കും പ്രവേശനമില്ല. അന്നാണ്‌ മ്യൂസിയം വൃത്തിയാക്കുന്നതുള്‍പ്പടെ പരിപാടികള്‍ നടക്കുന്നത്‌. മുന്‍ രാഷ്ട്രപതിയുടെ സഹോദര പുത്രന്‍മാരായ ഷെയ്ക്ക്‌ സലീമും ആവുള്‍ മീരാനുമാണ്‌ മ്യൂസിയത്തിന്റെ നടത്തിപ്പുകാര്‍. സഹോദരനായ മുത്തുമീരാന്‍ലബ്ബമരയ്ക്കാറും കുടുംബവുമാണ്‌ മ്യൂസിയം സ്ഥാപിച്ചിട്ടുള്ള വീട്ടില്‍ കഴിയുന്നത്‌. 1000ത്തോളം പേര്‍ ദിവസും ഇവിടെ എത്തുന്നുണ്ട്‌. രാമേശ്വരത്തിന്റെ പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും വിദ്യാര്‍ഥികളും മ്യൂസിയം സന്ദര്‍ശിച്ചാണ്‌ മടങ്ങുന്നത്‌.
കെ.പി. രഘുനാഥ്‌
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.