കാസര്‍കോട്: കാസര്‍കോട് ബേഡകത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ബെന്നി ജോസഫ് ആണ് മരിച്ചത്. കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന പരാതിയില്‍ ഇന്നലെ ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അഞ്ച് മണിയോടെ സ്റ്റേഷനിലെത്തിച്ച ബെന്നിയില് നിന്ന് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെ സ്റ്റേഷനിലെ സ്റ്റെയര്‍കേസിന് സമീപം കഴുത്തില്‍ കുരുക്കിട്ട് തൂങ്ങുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: