ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് ഇന്ത്യയുടെ സൈനിക പോസ്റ്റിനു നേരെ ആക്രമണം നടത്തി. ഉറി മേഖലയിലെ പോസ്റ്റിനു നേരെയാണ് പാക് സേന മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചത്. ചില ഷെല്ലുകള്‍ പരിസരത്തുള്ള ജനവാസകേന്ദ്രത്തിലേക്കും പതിച്ചതായി സൈന്യം വ്യക്തമാക്കി. ആളപായമോ നാശനഷ്ടമോ ഇല്ല.
പുലര്‍ച്ചെ 3.15നായിരുന്നു സംഭവം. ആക്രമണം നടന്നതിനെ തുടര്‍ന്ന് ഇന്ത്യ പ്രത്യാക്രമണവും നടത്തി. ഇതേതുടര്‍ന്നാണ് ആക്രമണം നിര്‍ത്താന്‍ പാക് സൈന്യം തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: