ഉദിനൂറ്‍ കവര്‍ച്ച: പ്രതികളെക്കുറിച്ച്‌ സൂചന

Sunday 24 July 2011 11:31 pm IST

തൃക്കരിപ്പൂറ്‍: ചന്തേര പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഉദിനൂരില്‍ റിട്ട.പ്രൊഫ മനോഹരണ്റ്റെ വീട്ടില്‍ നടത്തിയ കവര്‍ച്ചയുടെ അന്വേഷണം പോലീസ്‌ ഊര്‍ജ്ജിതമാക്കി. നീലേശ്വരം സിഐ സുരേഷ്‌ ബാബുവിണ്റ്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിച്ചുവരികയാണ്‌. പ്രതികളുടെ രേഖാചിത്രം തയ്യാറാക്കി സംസ്ഥാനത്തെയും കര്‍ണ്ണാടക തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ പോലീസ്‌ സ്റ്റേഷനുകളിലേക്കും നല്‍കിയിട്ടുണ്ട്‌. സ്ഥലത്തുനിന്നും ശേഖരിച്ച വിരലടയാളം വിശദമായി പരിശോധിച്ചുവരികയാണ്‌. പ്രതികളെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. നേരത്തെ ജില്ലയില്‍ നടന്ന വിവിധ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഒരാളാണ്‌ സംഘത്തിലെ മുഖംമൂടി ധരിച്ച വ്യക്തി എന്നാണ്‌ സൂചന. ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ച്‌ അടുത്തിടെയാണ്‌ പുറത്തിറങ്ങിയത്‌. കേസ്‌ അന്വേഷണത്തിണ്റ്റെ ഭാഗമായി മംഗലാപുരം, കോയമ്പത്തൂറ്‍ എന്നിവിടങ്ങളില്‍ പോലീസ്‌ സംഘം അന്വേഷണം നടത്തുന്നുണ്ട്‌.