ആയംപാറ തോടിന്‌ പാലം നിര്‍മ്മിക്കുവാന്‍ നാട്ടുകാരുടെ കര്‍മ്മ സമിതി രൂപീകരിക്കും

Sunday 24 July 2011 11:32 pm IST

പെരിയ: പുല്ലൂറ്‍ -പെരിയ പഞ്ചായത്തിലെ 1, 2 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ആയംപാറ മഹാവിഷ്ണു ക്ഷേത്രത്തിന്‌ സമീപത്തുള്ള തോടിന്‌ പാലം നിര്‍മ്മിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ചു. തോടിന്‌ പുതിയ പാലം നിര്‍മ്മിക്കണമെന്ന്‌ നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യത്തിന്‌ അധികൃതരുടെ ഭാഗത്തുനിന്ന്‌ യാതൊരു വിധ അനുകൂല നിലപാടും ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന്‌ ആയംപാറ ശ്രീ മഹാവിഷ്ണു കലാകായിക വേദിയുടെ നേതൃത്വത്തിലാണ്‌ കര്‍മ്മ സമിതി രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്‌. രൂപീകരണ യോഗം 31ന്‌ രാവിലെ ആയംപാറ ശ്രീ മഹാവിഷ്ണു ക്ഷേത്രം അഗ്രശാലയില്‍ ചേരും. പുല്ലൂറ്‍ -പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.കെ.അരവിന്ദാക്ഷണ്റ്റെ അധ്യക്ഷതയില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ അംഗം എ.ജാസ്മിന്‍, ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം സി.രാജന്‍ പെരിയ, പുല്ലൂറ്‍ പെരിയ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കരീംകുണിയ, പഞ്ചായത്ത്‌ അംഗം എം.നളിനി, രഷ്ട്രീയ കക്ഷി നേതാക്കളായ പി.ഗംഗാധരന്‍ നായര്‍, പി.കൃഷ്ണന്‍, ഇബ്രാഹിം കുണിയ, മുന്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.മോഹനന്‍, ആയംപാറ ശ്രീ മഹാവിഷ്ണു സേവാ സമിതി പ്രസിഡണ്ട്‌ കേശവന്‍ അഞ്ഞനം തൊടി, തായക്കുണിയ ഷറഫുള്‍ ഇസ്ളാം ജമാഅത്ത്‌ കമ്മിറ്റി സെക്രട്ടറി മൊയ്തു കുണിയ, ശ്രീ വിഷ്ണു കലാകായിക പ്രസിഡണ്ട്‌ മോഹനന്‍ കുണ്ടൂറ്‍, സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പൊള്ളക്കട എന്നിവര്‍ സംസാരിക്കും. യോഗത്തില്‍ ശ്രീ വിഷ്ണു കലാകായിക വേദിയുടെ നേതൃത്വത്തില്‍ എംഎല്‍എയ്ക്ക്‌ സ്വീകരണവും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.