തിരുവനന്തപുരം മെഡി.കോളേജിലെ ജലവിതരണം മുടങ്ങി

Sunday 6 January 2013 4:18 pm IST

തിരുവനന്തപുരം: രണ്ടു ദിവസമായി വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗികള്‍ വലഞ്ഞു. ശനിയാഴ്ച്ച രാവിലെ മുതല്‍ നിലച്ച ജലവിതരണം ഇതുവരെ പുന:സ്ഥാപിക്കാനായിട്ടില്ല. ജലം ലഭിക്കാത്തതുമൂലം നിരവധി ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. വാര്‍ഡുകളിലോ ബാത്ത്‌ റൂമുകളിലോ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്‌. അരുവിക്കരയില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക്‌ വെള്ളമെത്തിക്കുന്ന പൈപ്പ്‌ തകരാറിലായതാണ്‌ വെള്ളം മുടങ്ങാന്‍ കാരണം. പൈപ്പ്‌ നന്നാക്കാന്‍ സമയമെടുക്കുമെന്നാണ്‌ വാട്ടര്‍ അതോറിറ്റി നല്‍കുന്ന വിശദീകരണം. ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച്‌ പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരം നഗരത്തിലും ജലവിതരണം നിലച്ചിരിക്കുകയാണ്. വെള്ളം വിതരണം പുന:സ്ഥാപിക്കുന്നത് വൈകിയാല്‍ സ്ഥിതി ഇനിയും ഗുരുതരമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.