വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം; ഗൂര്‍ഖകള്‍ ആശുപത്രിയില്‍

Sunday 24 July 2011 11:33 pm IST

കാസര്‍കോട്‌: ഗൂര്‍ഖകളും നേപ്പാളി സ്വദേശികളുമായ മൂന്ന്‌ സഹോദരങ്ങളെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടംകുന്ന്‌ സ്കൂളിലെ ഹോസ്റ്റല്‍ കാവല്‍ക്കാരനായ മീത്തു ബഹദൂറ്‍ (3൦), സഹോദരന്‍ മാരിയ രവി (25), രാജേഷ്‌ (22) എന്നിവര്‍ക്കാണ്‌ അടിയേറ്റത്‌. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത്‌ ഹെല്‍മെറ്റ്‌ ധരിച്ച്‌ എത്തിയ അഞ്ചു വിദ്യാര്‍ത്ഥികളാണ്‌ തങ്ങളെ മര്‍ദ്ദിച്ചത്‌ എന്ന്‌ ഇവര്‍ പരാതിപ്പെട്ടു. പ്ളസ്ടു വിദ്യാര്‍ത്ഥികളെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്‌ അടുത്ത്‌ കണ്ടതിനെ തുടര്‍ന്ന്‌ പ്രിന്‍സിപ്പാളിനോട്‌ പരാതിപ്പെട്ടതിലുള്ള വൈരാഗ്യമാണ്‌ അക്രമിത്തിന്‌ പിന്നിലുള്ള കാരണമെന്ന്‌ ഇവര്‍ പറയുന്നു. മര്‍ദ്ദനത്തില്‍ രവിയുടെ തലക്ക്‌ സാരമായി പരിക്കേല്‍ക്കുകയും രാജേഷിണ്റ്റെ കൈവിരല്‍ ഒടിയുകയും ചെയ്തിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.