മനാമ: ബഹ്റൈന്‍ കേരളീയ സമാജവും യുവര്‍ എഫ് എം കൂടി സഹകരിച്ചു കൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്കായി സംഘടിപ്പിച്ച ” ജി സി സി റേഡിയോ നാടക” മത്സരത്തില്‍ ബഹറിന്‍ ഔര്‍ ക്ളിക്ക്സ് അവതരിപ്പിച്ച ” പരാദങ്ങള്‍ ” എന്ന നാടകം മികച്ച നാടകം ആയി തിരഞ്ഞെടുക്കപ്പെട്ടു.
റിയാലിറ്റി ഷോകളെയും എസ് എം എസ് വോട്ടിങ്ങിലേ ചതിയും , ചനെലുകളുടെ ലാഭക്കൊതിയും മറ്റും ശക്തമായി വിമര്‍ശിക്കുന്ന ഈ നാടകം മികച്ച സംവിധാനത്തിനും , കൂടാതെ മികച്ച നടനും പുരസ്കാരങ്ങള്‍ സ്വന്തമാക്കി പത്തനംതിട്ടജില്ലയിലെ മുരിംഗമങ്ങലം സ്വദേശിയായ അനില്‍ സോപാനം സജു മുകുന്ദു എന്നിവര്‍ ആണ്സംവിധാനവും നാടക രചനയും നിര്‍വഹിച്ചിരിക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരം കണ്ണൂര്‍ കഞ്ഞിലെരി സ്വദേശിയായ സജു മുകുന്ദിനു ലഭിച്ചു . സിനിമ സീരിയല്‍ തരാം പ്രൊഫ. അലിയാര് , കുമാരി സുരഭി എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍. മുസരിസ് അവതരിപ്പിച്ച ‘എന്തിഹ എന്‍ മാനസേ’ മികച്ച രണ്ടാമത്തെ നാടകമായി. ‘കടല്‍തീരത്ത്’ മികച്ച ജനപ്രിയ നാടകമായി.
മികച്ച നാടകത്തിനും ജനപ്രിയ നാടകത്തിനും 1000 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും മികച്ച നടനും നടിക്കും സംവിധായകനും 500 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിനും നടനും നടിക്കും സംവിധായകനും രചനയ്ക്കും ട്രോഫികളും വിതരണം ചെയ്തു.
ചിട്ടയായ പരിശീലനവും സാങ്കേതികതയില്‍ മികച്ച നിലവാരവും പുലര്‍ത്താനായാല്‍ ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ഫസ്റ്റ് ബെല്‍ ജി.സി.സി റേഡിയോ നാടക മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ട ചില നാടകങ്ങള്‍ ആകാശവാണി അവതരിപിച്ചു വരുന്ന റേഡിയോ നടകങ്ങളുടെ നിലവാരത്തിലേക്ക് ഉയരുമെന്ന് മുഖ്യ വിധി കര്‍ത്താവായ അലിയാര് അഭിപ്രായപ്പെട്ടു.ഇതിനായി വരും വര്‍ഷങ്ങളില്‍ കേരള സംഗീത നാടക അക്കാദമിയുടെയും തിരുവനന്തപുരം റേഡിയോ നിലയത്തിലെ വിദഗ്ധരുടെയും സഹകരണത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: