മഴയില്‍ വീട്‌ തകര്‍ന്ന്‌ വിദ്യാര്‍ത്ഥിനിക്ക്‌ പരിക്ക്‌

Sunday 24 July 2011 11:36 pm IST

ചെറുവത്തൂറ്‍: കനത്ത മഴയെ തുടര്‍ന്ന്‌ വീട്‌ തകര്‍ന്ന്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക്‌ പരിക്കേറ്റു. പിലിക്കോട്ട്‌ മട്ലായിലെ വി.ലക്ഷ്മിയുടെ വീടാണ്‌ കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നു വീണത്‌. വീട്ടിനടുത്ത്‌ ഉണ്ടായിരുന്ന പേരമകള്‍ സജിഷ (13)യ്ക്കാണ്‌ പരിക്കേറ്റത്‌. ഇതേതുടര്‍ന്ന്‌ കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടുമേഞ്ഞ വീടിണ്റ്റെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ ശബ്ദം കേട്ട ലക്ഷ്മിയുടെ മകണ്റ്റെ ഭാര്യ മാലതിയും മക്കളും ഓടി രക്ഷപ്പെട്ടു. ഇതിനിടയിലാണ്‌ സജിഷയ്ക്ക്‌ ഓട്‌ വീണ്‌ പരിക്കേറ്റത്‌. വീടിണ്റ്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്‌.