ആലുവ: പത്തൊന്‍പത് വയസുള്ള യുവതിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സ്വന്തം സഹോദരനെയും മൊബെയില്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെതിരെയും പോലീസ് കേസെടുത്തു. എട്ട് ദിവസം മാത്രം പ്രായമുളള കൈക്കുഞ്ഞുമായി അമ്മത്തൊട്ടില്‍ തിരക്കി യുവതി ആലുവയില്‍ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് യുവതി അടിമാലിയില്‍നിന്നും ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് അമ്മത്തൊട്ടിലിലേക്കുള്ള വഴി ചോദിച്ചു. കാര്യങ്ങള്‍ തിരക്കിയ ഓട്ടോഡ്രൈവര്‍ യുവതിയുടെ പരസ്പരവിരുദ്ധമായ മറുപടി കേട്ടതോടെ വനിതാ ഹെല്പ്പ്ലൈനില് വിവരമറിയിക്കുകയായിരുന്നു. അവിടെനിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആലുവ പോലീസ് യുവതിയെയും കുഞ്ഞിനെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സഹോദരന് ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും യുവതിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. സഹോദരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെയും കുഞ്ഞിനെയും ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: