വിദ്യാര്‍ത്ഥിക്ക്‌ മര്‍ദ്ദനം: 6 പേര്‍ക്കെതിരെ കേസ്‌

Sunday 24 July 2011 11:40 pm IST

കാസര്‍കോട്്‌: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ ടൌണ്‍ പോലീസ്‌ കേസെടുത്തു. ചെമ്മനാട്‌ കടവത്ത്‌ സ്വദേശിയും ചട്ടഞ്ചാല്‍ എംഐസിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ കെ.എ.റൈയ്ഫിനെയാണ്‌ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചത്‌. തളങ്കര പടിഞ്ഞാറിലെ അമീന്‍, തായലങ്ങാടിയിലെ ഇച്ചു, മുപ്പതാം മൈലിലെ റിസ്വാന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ്‌ മൂന്ന്‌ പേര്‍ക്കുമെതിരെയാണ്‌ കേസ്‌. വെള്ളിയാഴ്ച വൈകിട്ട്‌ തളങ്കര കുന്നില്‍ വെച്ച്‌ ബസ്സില്‍ നിന്നും ഇറങ്ങി സഹോദരിയുടെ വീട്ടിലേക്ക്‌ പോകുമ്പോള്‍ റൈഫിനെ മര്‍ദ്ദിച്ചുവെന്നാണ്‌ പരാതി.