ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു

Sunday 24 July 2011 11:41 pm IST

മാന്യ: അമിത വൈദ്യുതിപ്രവഹിച്ചതിനെ തുടര്‍ന്ന്‌ ഖാസിയ നഗര്‍, ഗംസം നഗര്‍ എന്നിവിടങ്ങളിലെ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്‌ സംഭവം. മാന്യ പള്ളിക്കടുത്ത്‌ ട്രാന്‍സ്ഫോര്‍മറിണ്റ്റെ പരിധിയില്‍ വരുന്ന സ്ഥലത്തെ വീടുകളിലെ മോട്ടോര്‍, ഫ്രിഡ്ജുകള്‍, ടി.വി, തുടങ്ങി വൈദ്യുതി ഉപകരണങ്ങളാണ്‌ കത്തി നശിച്ചത്‌.