ലിമ: വടക്കന്‍ പെറുവിലെ വനമേഖലയായ സാന്ജുവിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴ് പേര് മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര് അമേരിക്കന്‍ പൗരന്മാരും രണ്ടു പേര് പെറു വംശജരുമാണ്. അമേരിക്കന്‍ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്.
അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍ രണ്ടായി പിളര്‍ന്നുവെന്ന് പ്രാദേശിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.57-നാണ് അപകടമുണ്ടായത്. പ്രദേശത്തെ ഗ്രാമവാസികളാണ് അപകടം ആദ്യം കണ്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: