ഒവൈസി വൈദ്യ പരിശോധനയ്ക്കു ഹാജരായി

Tuesday 8 January 2013 3:13 pm IST

ഹൈദരാബാദ്: സാമുദായിക വിദ്വേഷ പ്രസംഗം നടത്തിയ ആന്ധ്രപ്രദേശ് മജ്‌ലിസ് ഇ ഇത്തിഹാദുന്‍ മുസ്ലിമീന്‍ എം.എല്‍.എ അക്ബറുദ്ദിന്‍ ഒവൈസി വൈദ്യ പരിശോധനയ്ക്കു ഹാജരായി. സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്കു ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ച പ്രകാരമാണിത്. രാവിലെ ഒവൈസി യുടെ വസതിയില്‍ പോലീസ് പരിശോധന നടത്തി. പ്രസംഗത്തിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എംഎല്‍എയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിക്കാനാണിത്. വിവാദ പ്രസംഗത്തിനു ശേഷം പോലീസ് നടപടി ഒഴിവാക്കാനാണോ ആശുപത്രിയില്‍ പ്രവേശിച്ചതെന്ന സംശയത്തെ തുടര്‍ന്നാണിത്. ഒവൈസി അസുഖ വിവരം ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിനെത്താനുള്ള നിര്‍ദേശം പാലിച്ചിരുന്നില്ല. മജ്‌ലിസെ ഇത്തിഹാദുല്‍ എംഎല്‍എയായ ഒവൈസി ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണു വിവാദ പരാമര്‍ശം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.