പാപ്പുവയിലും ജപ്പാനിലും ചൈനയിലും ഭൂചലനം

Monday 25 July 2011 12:15 pm IST

സിഡ്‌നി: പാപ്പുവ ന്യൂഗിനിയയിലും ജപ്പാനിലും ചൈനയിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് പാപ്പുവ ന്യൂഗിനിയയില്‍ അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ന്യൂ അയര്‍ലണ്ട്‌ ദ്വീപിലെ കവിയോ‌ഗ്‌ പട്ടണത്തിന്‌ 46 മെയില്‍ തെക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയപ്പോള്‍ ചൈനയില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുക്കുഷിമ ആണവനിലയത്തിന്റെ അപകടാവസ്ഥ ഭീതിയുണ്ടാക്കുന്നതിനാല്‍ ജപ്പാനില്‍ വീണ്ടും ഭൂചലനമുണ്ടായത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 3.51 നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭൂചലനമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.