ഔറംഗബാദ്: ബീഹാറിലെ തിതെ ബിഗ ഗ്രാമത്തില്‍ ട്രക്ക് മറിഞ്ഞ് 25 പേര് മരിച്ചു. പത്തോളം പേര്‍ക്കു പരുക്കേറ്റു അമിത വേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ടു കുഴിയിലേക്കു മറിയുകയായിരുന്നു. മുപ്പത്തിയഞ്ചോളം തൊഴിലാളികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.
ഔറംഗബാദില്‍ നിന്നു ജാര്‍ഖണ്ഡിലെ ലെസിഗഞ്ച് ഗ്രാമത്തിലേക്കു പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. വിളവെടുപ്പിനായി ഔറംഗബാദില്‍ എത്തിയതായിരുന്നു തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: