തിരുവനന്തപുരം: തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ തീപിടിത്തം. ഫയര്‍ ഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഹോസ്റ്റലിന്റെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്നതായാണ് പ്രാഥമിക വിവരം.
ഓടിട്ട മേല്‍ക്കൂരയായതിനാല്‍ തീപടരുകയായിരുന്നു. പ്രദേശത്താകെ പുക പടര്‍ന്നു. ആളപായമില്ല. ഇരുനിലകെട്ടിടമാണിത്. തടി കൂടുതല്‍ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഒരു വശത്തെ തീ അണയ്ക്കുമ്പോള്‍ മറ്റൊരു വശത്ത് തീ ആളുന്ന സ്ഥിതിയാണുള്ളത്.
കെട്ടിടത്തിന്റെ മേല്‍ക്കൂര ഏറെക്കുറെ പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. തീപിടിത്തമുണ്ടാകുമ്പോള്‍ ഒരു കുട്ടി മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: